Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elections Begin

മ്യാൻമറിൽ തെരഞ്ഞെടുപ്പ് തുടങ്ങി; സുതാര്യതയില്ലെന്ന് വിമർശനം

യാ​​​ങ്കോ​​​ൺ: 2021ലെ ​​​പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക്കു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മ്യാ​​​ൻ​​​മ​​​റി​​​ൽ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്. ജ​​​നു​​​വ​​​രി 11, 25 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​ണു ര​​​ണ്ടും മൂ​​​ന്നും ഘ​​​ട്ട​​​ങ്ങ​​​ൾ.

ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​നി​​​ടെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു വി​​​ശ്വാ​​​സ്യ​​​ത തീ​​​രെ​​​യി​​​ല്ല. പ​​​ട്ടാ​​​ള​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള യൂ​​​ണി​​​യ​​​ൻ സോ​​​ളി​​​ഡാ​​​രി​​​റ്റി ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം. വി​​​ര​​​മി​​​ച്ച പ​​​ട്ടാ​​​ള ജ​​​ന​​​റ​​​ൽ​​​മാ​​​രാ​​​ണു പാ​​​ർ​​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​ഞ്ചി​​​ലൊ​​​ന്നും ഈ ​​​പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​ണ്.

പ​​​ട്ടാ​​​ള​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ, പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ൾ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​താ​​​ര്യ​​​മ​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

2020ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ഓം​​​ഗ് സാ​​​ൻ സൂ ​​​ചി​​​യു​​​ടെ പാ​​​ർ​​​ട്ടി വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ജ​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ​​​ട്ടാ​​​ളം അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സൂ ​​​ചി അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ ഇ​​​പ്പോ​​​ഴും ത​​​ട​​​ങ്ക​​​ലി​​​ലാ​​​ണ്. സൂ ​​​ചി​​​യെ എ​​​വി​​​ടെ​​​യാ​​​ണ് ത​​​ട​​​വി​​​ലി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പോ​​​ലും വ്യ​​​ക്ത​​​മ​​​ല്ല.
പ​​​ട്ടാ​​​ള​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന ഗ്രൂ​​​പ്പു​​​ക​​​ൾ ആ​​​യു​​​ധം കൈ​​​യി​​​ലെ​​​ടു​​​ത്ത​​​തോ​​​ടെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മ്യാ​​​ൻ​​​മ​​​ർ ആ​​​ഭ്യ​​​ന്ത​​​ര​​യു​​​ദ്ധ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണ

Latest News

Corehub Up